കണ്ണൂർ: എല്ലാ മേഖലയിലും കേരളത്തെ അവഗണിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. അവഗണന തുടരുന്ന സാഹചര്യത്തിൽ കേന്ദ്രത്തിൽ നിന്നും നീതിയും പരിഗണനയും ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര ബഡ്ജറ്റിലെ കേരള വിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്കെതിരേ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹെഡ് പോസ്‌റ്റോഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം നേരിട്ട ഏറ്റവും വലിയ പ്രളയത്തിൽ പോലും കേന്ദ്രം പക്ഷപാതപരമായ നിലപാട് സ്വീകരിച്ചതായും പ്രളയവുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ പോലും നൽകിയില്ലെന്നും എൽ.ഡി.എഫ് അദ്ദേഹം പറഞ്ഞു. കെ.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, അഡ്വ.പി.സന്തോഷ് കുമാർ, പി.പി.ദിവാകരൻ, കെ. ജയപ്രകാശ്, അഡ്വ.. എ.ജെ.. ജോസഫ്, പറക്കാട്ട് മുഹമ്മദ്, ജോസ് ചെമ്പേരി,കെ.കെ. രാജൻ, കെ.പി സുധാകരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് എന്നിവർ പ്രസംഗിച്ചു.. കെ..പി.. സഹദേവൻ സ്വാഗതം പറഞ്ഞു.