കൊട്ടിയൂർ: കനത്ത മഴയെത്തുടർന്ന് അമ്പായത്തോട് പാൽച്ചുരം ബോയ്‌സ് ടൗൺ റോഡിൽ വീണ്ടും മണ്ണിടിച്ചിൽ. പാൽച്ചുരം ചെകുത്താൻതോടിന് സമീപത്താണ് കഴിഞ്ഞ ദിവസം രാത്രി മണ്ണിടിച്ചിലുണ്ടായത്. വാഹന ഗതാഗതത്തിന് കാര്യമായ തടസമുണ്ടായില്ലെങ്കിലും മഴ തുടരുന്നതിനാൽ വീണ്ടും മണ്ണിടിയുന്നത് നാട്ടുകാരിലും യാത്രക്കാരിലും ആശങ്കയുളവാക്കിയിട്ടുണ്ട്. കനത്ത മഴയും കോടമഞ്ഞും മണ്ണു നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവൃത്തിയെ ബാധിച്ചെങ്കിലും നാട്ടുകാരുടെ നേതൃത്വത്തിൽ ജെ. സി. ബി ഉപയോഗിച്ച് മണ്ണ് നീക്കി ഗതാഗതം സുഗമമാക്കി.