കണ്ണൂർ: ജമ്മുകാശ്മീരിന് പ്രത്യേക പരിരക്ഷ നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാന പുനഃസംഘടന നടത്തുകയും ചെയ്ത കേന്ദ്ര സർക്കാരിന്റെ നടപടിയെ എതിർക്കുന്ന കോൺഗ്രസിനും സി.പി.എമ്മിനും പാക്കിസ്ഥാന്റ സ്വരമാണെന്ന് ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് കണ്ണൂരിൽ വർത്താ സമ്മേളനത്തിൽ പറഞ്ഞു. പാക്ക് മതഭീകര സംഘടനകളുമായി ബന്ധമുളള കേരളത്തിലെ മത ഭീകര സംഘടനകളുടെ വോട്ടു ബാങ്ക് ലക്ഷ്യമാക്കിയാണ് ഇവർ ഇങ്ങിനെ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ പിന്തുണച്ച ഇത്തരം ശക്തികളെ കൂടെ നിർത്താൻ ഇവർ മത്സരിക്കുകയാണ്.