കണ്ണൂർ: പൊടിക്കുണ്ടിൽ ബസ് നിയന്ത്രണം വിട്ട് കടയിൽ ഇടിച്ചുകയറി രണ്ടു പേർക്ക് പരിക്ക്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെല്ലിക്കപ്പാലം ചെക്കിക്കുളം റൂട്ടിൽ ഓടുന്ന മായ ബസ്സാണ് ചൊവാഴ്ച രാവിലെ ഏഴോടെ അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ബസ്സിന്റെ മുൻ സീറ്റിലിരുന്ന കാട്ടാമ്പള്ളി സ്വദേശികളായ രണ്ടു പേർക്കാണ് നിസാര പരിക്കേറ്റത്. ബസ്സിൽ യാത്രക്കാർ കുറവായതിനാൽ വലിയ അപകടമാണ് ഒഴിവായത്. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സവും ഉണ്ടായി.