നീലേശ്വരം: മാസങ്ങളായി തുടരുന്ന നീലേശ്വരം പാലത്തിന് മുകളിലുള്ള ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരം. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി.കെ.സുധാകരനും നഗരസഭ ചെയർമാൻ പ്രൊഫ. കെ.പി.ജയരാജനും ഇടപെട്ടതിനെ
തുടർന്നാണ് നടപടി. നേരത്തെ തന്നെ ഗതാഗതം ദുഷ്കരമായ ഇവിടെ കനത്തമഴ കൂടി പെയ്തതോടെ ഗതാഗതം പൂർണമായും സ്തംഭിക്കുന്ന അവസ്ഥയിലായിരുന്നു.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴികളിൽ അടിഞ്ഞുകൂടിയ കല്ലുകളും ജില്ലികളും നീക്കി ഒരേ വിതനത്തിൽ കുഴിയെടുത്ത് അതിൽ ജില്ലി പൊടി നിറച്ചു താൽക്കാലിമായി പാത ശരിയാക്കുകയായിരുന്നു. മഴ കുറഞ്ഞാൽ രണ്ടു ദിവസത്തിനുള്ളിൽ തന്നെ റോഡ് റീ ടാർ ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പധികൃതരും വ്യക്തമാക്കി. ചെറിയ തടസമുണ്ടെങ്കിലും വാഹനങ്ങൾ ഇപ്പോൾ മെല്ലെ കടന്നുപോകുന്നുണ്ട്.