cattle

കാസർകോട്; പശുക്കടത്ത് ആരോപിച്ച് പിക്കപ്പ് വാൻ തടഞ്ഞ്‌ ഡ്രൈവറെയും സഹായിയെയും മർദ്ദിച്ച സംഭവത്തിൽ രണ്ട് പ്രതികളെ കാസർകോട് കോടതി റിമാൻഡ് ചെയ്തു. ബജ്രംഗ്‌ദൾ പ്രവർത്തകരായ കർണ്ണാടക അട്ക്കസ്ഥല ചവർക്കയിലെ ഗണേശൻ (23), സായയിലെ രാഗേഷ് (21) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഹൈക്കോടതിയിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥനായ ബദിയടുക്ക സി ഐ മധുസുദനന്റെ മുമ്പാകെ നേരിട്ട് ഹാജരാവുകയായിരുന്നു. കേസിലെ മറ്റു പ്രതികളെ അറസ്റ്റ് ചെയ്യാൻ ബാക്കിയുണ്ട്. ജൂൺ 24ന് പുലർച്ചെയാണ് എൻമകജെ മഞ്ചനടുക്കത്ത് പശുക്കളുമായി വരികയായിരുന്ന പിക്കപ്പ് വാൻ ഒരുസംഘം തടഞ്ഞ് ഡ്രൈവർ ഹംസ(40), സഹായി കർണാടക പുത്തൂർ സ്വദേശി അൽത്താഫ്(30) എന്നിവരെ മർദിച്ചത്. തുടർന്ന് സംഘം പശുക്കളെയും അരലക്ഷം രൂപയും പിക്കപ്പ് വാനും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബജ്രംഗ്‌ദൾ പ്രവർത്തകരായ ആറുപേർക്കെതിരെയാണ് ബദിയടുക്ക പൊലീസ് കേസടുത്തത്.