instagram

കാസര്‍കോട്: പാക്കിസ്ഥാന് ഇന്‍സ്റ്റഗ്രാമിലൂടെ സ്വാതന്ത്ര്യദിനമാശംസിച്ചതിന് യുവാവിനെതിരെ പരാതിയുമായി ആര്‍.എസ്. എസ് പ്രാദേശിക നേതാവ് പൊലീസിലെത്തി. എന്നാല്‍ പ്രധാനമന്ത്രിയടക്കം ആശംസകള്‍ നേരാറുണ്ടെന്നും കേസെടുക്കാന്‍ വകുപ്പില്ലെന്നും പൊലീസ് പറഞ്ഞു. ബന്തടുക്ക ഏണിയാടി സ്വദേശിയായ യുവാവിനെതിരെയാണ് സ്‌ക്രീന്‍ ഷോട്ട് സഹിതം പരാതിയുമായി ആര്‍.എസ്.എസ് പ്രാദേശിക നേതാവ് ബേഡകം പൊലീസിലെത്തിയത്. ഇതുസംബന്ധിച്ച്‌ എന്‍. ഐ.എയ്ക്കും പരാതി നല്‍കിയതായാണ് വിവരം. എന്നാല്‍ മറ്റു രാജ്യങ്ങളുടെ സ്വാതന്ത്ര്യദിനത്തിന് ആര്‍ക്കും ആശംസകള്‍ അറിയിക്കാവുന്നതാണ്. ഇത്തരത്തില്‍ പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തിന് പാക്കിസ്ഥാന്റെ പതാകയോടൊപ്പം ഹാപ്പി ഇന്‍ഡിപ്പെന്‍ഡന്‍സ് ഡേ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ യുവാവ് സ്റ്റോറി പോസ്റ്റ് ചെയ്തത്.