kannur-university
kannur university

ടൈംടേബിൾ

സെപ്തംബർ 16 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എ. എൽ എൽ.ബി പരീക്ഷയുടെ പരിഷ്‌കരിച്ച ടൈംടേബിളും 17 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. പരീക്ഷാ ടൈംടേബിളും പ്രസിദ്ധീകരിച്ചു.

ഹാൾടിക്കറ്റ്

പ്രീ റിപബ്ലിക് ഡേ പരേഡിൽ പങ്കെടുത്ത വിദ്യാർഥികൾക്കായി 26, 27, 29 തീയതികളിൽ നടക്കുന്ന പ്രത്യേക പരീക്ഷകളുടെ (മൂന്നാം സെമസ്റ്റർ) ഹാൾടിക്കറ്റ് പരീക്ഷ സെന്ററായ സർവകലാശാല താവക്കര കാമ്പസിലെ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിൽ നിന്നും 24 ന് രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെയും പരീക്ഷാ ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും ലഭ്യമാക്കുന്നതാണ്.

വാചാപരീക്ഷ

രണ്ടാം വർഷ എം.കോം (വിദൂരവിദ്യാഭ്യാസം) ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് ജൂൺ 2019) വാചാപരീക്ഷ 29, 30 തീയതികളിൽ താവക്കര കാമ്പസിലെ യു. ജി. സി. ഹ്യുമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്റർ, കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ വച്ചും 30 ന് മാനന്തവാടി ഗവ. കോളേജിൽ വച്ചും നടത്തും.