കാസർകോട്: മണ്ണിടിച്ചൽ കാരണം തുടർച്ചയായി തീവണ്ടി ഗതാഗതം മുടങ്ങുന്ന കൊങ്കൺ റെയിൽപാത അടച്ചു. അറ്റകുറ്റ പണികൾക്ക് ഏതാനും ദിവസങ്ങൾ വേണ്ടിവരുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൊങ്കൺ പാത അടച്ചിട്ടത്.കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും പുറപ്പെട്ടിരുന്ന മുഴുവൻ തീവണ്ടികളും കടത്തിവിട്ടതിന് ശേഷമാണ് ഇന്നലെ രാത്രിയോടെ കൊങ്കൺ പാത അടച്ചിട്ടത്. ഇന്നലെയും ഇന്നുമായി ഈ റൂട്ടിലോടുന്ന നിരവധി തീവണ്ടികൾ റെയിൽവെ അധികാരികൾ നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. പുറപ്പെട്ടിരുന്ന ദീർഘദൂര തീവണ്ടികളാണ് കടത്തിവിട്ടത്.
കൊങ്കൺ പാതയിൽ പടീൽ -കുലശേഖര സെക്ഷനിൽ കനത്ത മഴയെ തുടർന്ന് വീണ്ടും മണ്ണിടിഞ്ഞതിനാലാണ് തീവണ്ടി ഗതാഗതം ഇന്നലെ പ്രതിസന്ധിയിലായത്. അടുത്ത കാലത്തായി ഇത് നാലാമത്തെ തവണയാണ് മണ്ണിടിച്ചൽ ഉണ്ടാകുന്നത്. സ്ഥിരമായി ഉണ്ടാകുന്ന ഈ പ്രതിഭാസം ഒഴിവാക്കാനുള്ള ശ്രമമാണ് കൊങ്കൺ റെയിൽവെ അധികൃതർ ആരംഭിച്ചിരിക്കുന്നത്. ഇന്നലെ കേരളത്തിൽ നിന്നുള്ള ഏഴ് തീവണ്ടികൾ റദ്ദാക്കിയിരുന്നു. കൊങ്കൺ വഴി ഇന്നലെ കേരളത്തിൽ എത്തേണ്ടിയിരുന്ന ട്രെയിനുകളും റദ്ദായി.
ലോക്മാന്യതിലക് -കൊച്ചുവേളി നേത്രാവതി എക്സ്പ്രസ്, എറണാകുളം -ഓഖ എക്സ്പ്രസ്, നിസാമുദ്ദീൻ -തിരുവനന്തപുരം എക്സ്പ്രസ്, രാജധാനി എക്സ്പ്രസ്, കൊച്ചുവേളി എക്സ്പ്രസ് എന്നിവയാണ് ഇന്നലെ റദ്ദാക്കിയത്,