കരിവെള്ളൂർ: റിട്ട. അധ്യാപകൻ പാലക്കുന്ന് വടക്കുമ്പാട്ടെ എം.എ.കുഞ്ഞപ്പൻ മാസ്റ്റർ (84) നിര്യാതനായി. ദീർഘകാലം പടന്ന, ചന്തേര ഗവ. യു.പി. സ്കൂളുകളിൽ അധ്യാപകനായിരുന്നു. കരിവെള്ളൂർ ഏവൺ ക്ലബ്ബ് പ്രവർത്തകനാണ്. ഭാര്യ: കുഞ്ഞമ്മ. മക്കൾ: രാധ (റിട്ട. മാനേജർ, പയ്യന്നൂർ കോഓപ്പറേറ്റീവ് സർവീസ് ബാങ്ക്), സുരേന്ദ്രൻ (മുംബൈ), മോഹനൻ (ബി.എസ്.എൻ.എൽ, പയ്യന്നൂർ), ശോഭന (എടചൊവ്വ, കണ്ണൂർ) ,ബീന (കാഞ്ഞങ്ങാട്).
മരുമക്കൾ: വിനത, മുരളീധരൻ (റിട്ട. എയർ ഫോഴ്സ്, എടചൊവ്വ), സുരേഷ് ബാബു (കാഞ്ഞങ്ങാട്). സഹോദരങ്ങൾ: കല്യാണി (കാഞ്ഞങ്ങാട്), പരേതരായ നാരായണൻ, ലക്ഷ്മി.