കരിവെള്ളൂർ: മുതിർന്ന സി.പി.എം. നേതാവ് സി. ഗോപാലൻ (67) നിര്യാതനായി. ദീർഘകാലം സി.പി.എം കരിവെള്ളൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി ആയിരുന്നു. സി.ഐ.ടി.യു. സംസ്ഥാന കമ്മറ്റി അംഗം, കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, ബീഡി തൊഴിലാളി യൂനിയൻ ഡിവിഷണൽ സെക്രട്ടറി, ഏരിയാ കമ്മറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. കരിവെള്ളൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കരിവെള്ളൂർ പെരളം പഞ്ചായത്ത് മെമ്പർ എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: ശാരദ (പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ). മക്കൾ: അനീഷ് (ബിസിനസ്, കണ്ണൂർ), മിനി (ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ, ടെക്നിക്കൽ ഹൈസ്കൂൾ, ചെറുവത്തൂർ), സിനി (എംപ്ലോയിസ് സൊസൈറ്റി പയ്യന്നൂർ). മരുമക്കൾ: കെ.പി.അശോകൻ (ഹെഡ്മാസ്റ്റർ, ഗവ. വെൽഫേർ എൽ.പി.സ്കൂൾ, നീലേശ്വരം), ശശി (കോ.ഓപ്പറേറ്റീവ് ഇൻസ്പെക്ടർ, തളിപ്പറമ്പ്), സൂന്യ (വെള്ളൂർ). സഹോദരങ്ങൾ: കുഞ്ഞാത, പരേതരായ സി.കരുണാകരൻ, സി.രാഘവൻ, മേനക, നാരായണി, മാധവി. മൃതദേഹം ഇന്ന് രാവിലെ 9 ന് കരിവെള്ളൂർ രക്തസാക്ഷി നഗറിൽ പൊതുദർശനത്തിന് വെക്കും. 11 മണിക്ക് സംസ്കാരം. സഖാവിനോടുള്ള ആദരസൂചകമായി 2 മണി വരെ കരിവെള്ളൂർ ടൗണിൽ ഹർത്താലാചരിക്കും.