കാസർകോട്: റവന്യു വകുപ്പിനെ ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുക, ശമ്പള പരിഷ്കരണ ഉത്തരവുകൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരളാ റവന്യൂ ഡിപാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ട്രേറ്റ് പരിസരത്ത് പ്രതിഷേധ ധർണ്ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.പി. സുമോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ നരേഷ് കുമാർ കന്നിയൂർ, സംസ്ഥാന കമ്മിറ്റി അംഗം എൻ. മണിരാജ്, ജില്ലാ പ്രസിഡന്റ് കെ. പ്രീത, ജില്ലാ സെക്രട്ടറി വി. ഭുവനേന്ദ്രൻ, ഡബ്ല്യു.സി.സി. ജില്ലാ സെക്രട്ടറി കെ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പവിത്രൻ സ്വാഗതം പറഞ്ഞു. ഷഫീർ, റിജേഷ്, വത്സലൻ, അനിൽകുമാർ, ഉണ്ണികൃഷ്ണൻ, അമ്പിളി എന്നിവർ നേതൃത്വം നൽകി.
പടം .. കേരളാ റവന്യൂ ഡിപാർട്ട്മെന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കളക്ട്രേറ്റ് ധർണ്ണ കെ.ആർ.ഡി.എസ്.എ. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.പി. സുമോദ് ഉദ്ഘാടനം ചെയ്യുന്നു