മട്ടന്നൂർ: എളമ്പാറ എൽ.പി. സ്കൂൾ മുറ്റത്ത് നിന്ന് അപൂർവ ഇനം പാമ്പിനെ കണ്ടെത്തി. സ്കൂൾ അധികൃതർ വനം വകുപ്പിൽ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ആർആർടി സ്റ്റാഫ്‌ നിധീഷ് ചാലോട് സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഈ പാമ്പിന്റെ വിഷത്തിനെതിരെ യുള്ള പ്രതിരോധ മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ആറളം, കണ്ണവം, കൂത്തുപറമ്പ്, കൈതേരി, മട്ടന്നൂർ, തില്ലങ്കേരി,ചാവശേരി, മരുതായി, എളമ്പാറ, എടയന്നൂർ, കാനാട്, തെരൂർ, മുട്ടന്നൂർ, നായാട്ടുപാറ, കുറ്റ്യാട്ടൂർ, കൊളോളം, പനയത്താം പറമ്പ് എന്നീ സ്ഥലങ്ങളിൽ വച്ച് ഇതുവരെയായി ഏകദേശം അറുപതോളം പവിഴപ്പാമ്പിനെ പിടികൂടിയിട്ടുണ്ടെന്നും നിധീഷ് ചാലോട് അറിയിച്ചു. .