കാസർകോട്: സംസ്ഥാന യുവജനക്ഷേമ ബോർഡ്, ജില്ലാ യുവജന കേന്ദ്രം, ഗോർഡ് ഹിൽ ഹദ്ദാദ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ഇന്നു മുതൽ ബേക്കൽ മിനി സ്‌റ്റേഡിയത്തിൽ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വൈകീട്ട് നാലിന് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. സന്തോഷ് ട്രോഫി താരം കെ.പി. രാഹുൽ മുഖ്യാതിഥിയാകും. കെ. കുഞ്ഞി
ട്രോഫിക്ക് പുറമേ ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 25000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും നൽകും. ദിവസേന രാവിലെ ഒമ്പതരയ്ക്ക് മത്സരം തുടങ്ങി വൈകീട്ട് സമാപിക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ കെ. പ്രസീത കോ - ഓർഡിനേറ്റർ എ.വി. ശിവപ്രസാദ്, പി.എച്ച്. ഹനീഫ, എ. ശശികുമാർ, ജംഷീദ് റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.