കാസർകോട്: തടവു പുള്ളികളെന്നാൽ സമൂഹത്തിൽ നിന്നും മാറ്റി നിർത്തേണ്ടവരല്ലെന്നും പലരും സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലമാണ് കുറ്റവാളികളായി മാറുന്നതെന്നും ഹോസ്ദുർഗ് സബ് ജയിൽ സൂപ്രണ്ട് എൻ. വേണു പറഞ്ഞു. ചന്ദ്രഗിരി ലയൺസ് ക്ലബ്ബ് ഹോസ്ദുർഗ് സബ് ജയിലിലേക്ക് നൽകിയ വിനോദോപകരണങ്ങൾ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു. അദ്ദേഹം. തടവുകാരുടെ മാനസിക വിനോദത്തിനായി എല്ലാ സെല്ലിലേക്കും ഓരോ കാരംബോർഡുകൾ നൽകി.

ചന്ദ്രഗിരി ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സി.എൽ. റഷീദ് യോഗം ഉദ്ഘാടനം ചെയ്തു. ഐ.പി.പി ജലീൽ മുഹമ്മദ്, ഫാറൂഖ് കാസ്മി, അബ്ദുൽ ഖാദർ തെക്കിൽ, ഷാഫി.എ നെല്ലിക്കുന്ന്, ഷരീഫ് കാപ്പിൽ, മഹമൂദ് എരിയാൽ, ഷംസീർ റസൂൽ, എം.ടി.സുബൈർ എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് എം. ശ്രീനിവാസ് സ്വാഗതവും അസിസ്റ്റന്റ് പ്രിസൺ ഓഫീസർ സജിത്ത് നന്ദിയും പറഞ്ഞു.

പടം .ഹൊസ്ദുർഗ് സബ് ജയിലിലിലെ തടവുകാർക്ക്ചന്ദ്രഗിരി ലയൺസ് ക്ലബ് നൽകുന്ന കാരംബോർഡ് ജയിൽ സൂപ്രണ്ട് എൻ. വേണു ഏറ്റുവാങ്ങുന്നു