കണ്ണൂർ: കണ്ണൂരിലെ പ്രമുഖ പച്ചക്കറി വ്യാപാരിയും ടി.കെ.ബി ഗ്രൂപ്പിന്റെ സ്ഥാപകനുമായ തളാപ്പിലെ ടി.കെ. ഭാസ്കരൻ (90) നിര്യാതനായി. ദീർഘകാലം സുന്ദരേശ്വര ക്ഷേത്രം ഭരണസമിതിയായ ഭക്തിസംവർദ്ധിനി യോഗം ഡയറക്ടറായിരുന്നു. ഭാര്യ: കെ.പി. കാർത്ത്യായനി. മക്കൾ: ഗീത, ലീന, സന്തോഷ്, സീന, പരേതനായ സത്യൻ. മരുമക്കൾ: ടി.സി. സുരൻ, സി.കെ. ശ്രീശൻ, അനൂപ്, നിമിത, പരേതയായ സീമ. സഹോദരങ്ങൾ: ലക്ഷ്മണൻ, ബാലകൃഷ്ണൻ, ലക്ഷ്മി, മാധവി, ശാന്ത, ലീല. പരേതരായ മുകുന്ദൻ, ദമയന്തി. സംസ്കാരം ഇന്നു രാവിലെ 10ന് പയ്യാമ്പലത്ത്.