ബി.ടെകിന് കാലിക്കറ്റ് സർവകലാശാലയെ ഓപ്റ്റ് ചെയ്യാം
2019 വർഷത്തെ എൻജിനീയറിംഗ് കോഴ്സുകളിലേക്കുള്ള ഓൺലൈൻ മോപ് അപ്പ് കൗൺസലിംഗ് പ്രവേശന പരീക്ഷാ കമ്മീഷണർ ആരംഭിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി കാലിക്കറ്റ് സർവകലാശാലയിലേക്ക് പുതുതായി ഓപ്ഷൻ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് നാലിന് വൈകിട്ട് അഞ്ച് വരെ പുതുതായി പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. കോളേജ് കോഡ്: യു.സി.സി
അഭിമുഖം
കാലിക്കറ്റ് സർവകലാശാലാ കമ്പ്യൂട്ടർ സെന്ററിൽ നെറ്റ് വർക്ക് അഡ്മിനിസ്ട്രേറ്റർ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം ആറിന് രാവിലെ 9.15-ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. യോഗ്യരായവരുടെ വിവരങ്ങളും നിർദ്ദേശങ്ങളും വെബ്സൈറ്റിൽ.
എം.ബി.എ പ്രവേശനം
എം.ബി.എ പ്രവേശനത്തിന് കാലിക്കറ്റ് സർവകലാശാലാ കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് പഠനവകുപ്പിലും, സ്വാശ്രയ സെന്ററുകളിലും, സ്വാശ്രയ കോളേജുകളിലെ മെരിറ്റ് സീറ്റുകളിലേക്കും ഓൺലൈൻ അപേക്ഷ നൽകി പ്രിന്റൗട്ട് സമർപ്പിക്കുന്നതിന് കഴിയാതെ പോയവർക്കും, അപേക്ഷിച്ചിട്ട് ഗ്രൂപ്പ് ഡിസ്‌കഷനിലും അഭിമുഖത്തിനും പങ്കെടുക്കാൻ സാധിക്കാത്തവർക്കും രണ്ടിന് രാവിലെ പത്തിന് നടക്കുന്ന ഗ്രൂപ്പ് ഡിസ്‌കഷനിലും അഭിമുഖത്തിനും പങ്കെടുക്കാം.
എം.എ ഫംഗ്ഷണൽ ഹിന്ദി പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവിഭാഗത്തിൽ എം.എ ഫംഗ്ഷണൽ ഹിന്ദി ആൻഡ് ട്രാൻസ്ലേഷൻ കോഴ്സിന് എസ്.ഇ.ബി.സി വിഭാഗത്തിൽ മൂന്ന് ഒഴിവുകളുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പ്രസ്തുത വിഭാഗത്തിൽപ്പെട്ടവർക്ക് മെരിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നൽകും. താൽപര്യമുള്ളവർ അഞ്ചിന് രാവിലെ 10.30-ന് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം പഠനവിഭാഗത്തിൽ ഹാജരാകണം. ഫോൺ: 0494 2407252, 0494 2407392.
ട്യൂഷൻ ഫീസ്
വിദൂരവിദ്യാഭ്യാസം യു.ജി (സി.യു.സി.ബി.സി.എസ്.എസ്, 2017 പ്രവേശനം) അഞ്ച്, ആറ് സെമസ്റ്റർ (മൂന്നാം വർഷം) ട്യൂഷൻ ഫീസ് അടക്കാനുള്ള അവസാന തീയതി 14 വരെയും 100 രൂപ പിഴയോടെ 20 വരെയും നീട്ടി. അപേക്ഷ 31-നകം ലഭിക്കണം. ഫോൺ: 0494 2407494, 2407356.
എട്ടാം സെമസ്റ്റർ ബി.ടെക് പ്രൊവിഷണൽ സർട്ടിഫിക്കറ്റ്
എട്ടാം സെമസ്റ്റർ ബി.ടെക് (2014, 09, 09 പാർട്ട്ടൈം സ്‌കീം) ഏപ്രിൽ 2019 റഗുലർ/സപ്ലിമെന്ററി പരീക്ഷയുടെ പ്രൊവിഷണൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും 19 മുതൽ വിതരണം ചെയ്യും.
അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി ഗ്രേഡ് കാർഡ്
രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി പരീക്ഷയുടെ ഗ്രേഡ് കാർഡുകൾ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ എട്ട് മുതൽ വിതരണം ചെയ്യും.
പി.ജി ഡെസർട്ടേഷൻ
നാലാം സെമസ്റ്റർ പി.ജി (സി.സി.എസ്.എസ്) ഡെസർട്ടേഷൻ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 12 വരെ നീട്ടി.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ്.സി അപ്ലൈഡ് ജിയോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ആഗസ്റ്റ് 14 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.ടെക് (പവർ ഇലക്ട്രോണിക്സ്) റഗുലർ (ഇന്റേണൽ) പരീക്ഷക്ക് പിഴകൂടാതെ ആഗസ്റ്റ് ഒമ്പത് വരെയും 170 രൂപ പിഴയോടെ 13 വരെയും ഫീസടച്ച് 14 വരെ രജിസ്റ്റർ ചെയ്യാം.
നാലാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
എം.എ മലയാളം (സി.സി.എസ്.എസ്) രണ്ടാം സെമസ്റ്റർ (ഏപ്രിൽ 2019), നാലാം സെമസ്റ്റർ (ജൂൺ 2019) പരീക്ഷാഫലം വെബ്സൈറ്റിൽ.