ഇന്റർവ്യു 27ന്
കവരത്തി, ആന്ത്രോത്ത്, കടമത്ത് ലക്ഷദ്വീപ് കേന്ദ്രങ്ങളിലേക്ക് ഫിസിക്കൽ എഡ്യുക്കേഷൻ അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള ഇന്റർവ്യു 27 ന് രാവിലെ 9.30ന് സർവകലാശാല ഭരണവിഭാഗത്തിൽ നടക്കും.
എൽ.എൽ.എം സീറ്റ് ഒഴിവ്
സർവകലാശാലാ കാമ്പസിലെ നിയമ പഠനവകുപ്പിൽ എസ്.സി /എസ്.ടി ഒഴിവിലേക്ക് പ്രവേശനം തേടുന്ന എൽ.എൽ.എം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 13ന് രാവിലെ 11ന് ഹാജരാകണം.
പരീക്ഷകൾ മാറ്റി
എട്ട് മുതൽ 29 വരെ നടത്താൻ നിശ്ചയിച്ച ഏതാനും പരീക്ഷകൾ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ഒമ്പതിന് തുടങ്ങുന്ന എം.ബി.എ (സി.യു.സി.എസ്.എസ്) രണ്ടാം സെമസ്റ്റർ പരീക്ഷകൾക്ക് മാറ്റമില്ല.
മൂന്നാം സെമസ്റ്റർ എൽ.എൽ.ബി യൂണിറ്ററി (ത്രിവത്സരം), ഏഴാം സെമസ്റ്റർ ബി.ബി.എ-എൽ.എൽ.ബി, അഫിലിയേറ്റഡ് കോളേജ്/വിദൂരവിദ്യാഭ്യാസം/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ രണ്ടാം സെമസ്റ്റർ യു.ജി (സി.യു.സി.ബി.സി.എസ്.എസ്), കോളേജ് വിദ്യാർത്ഥികൾക്കുള്ള നാലാം സെമസ്റ്റർ എൽ.എൽ.എം, രണ്ടാം വർഷ അദിബെ ഫാസിൽ, ഒന്നാം സെമസ്റ്റർ എൽ.എൽ.ബി യൂണിറ്ററി (ത്രിവത്സരം), അഞ്ചാം സെമസ്റ്റർ ബി.ബി.എ-എൽ.എൽ.ബി (ഓണേഴ്സ്), കോളേജ് വിദ്യാർത്ഥികൾക്കുള്ള രണ്ടാം സെമസ്റ്റർ പി.ജി (സി.യു.സി.എസ്.എസ്).
ബി.പി.എഡ് പ്രവേശനം
ചക്കിട്ടപ്പാറ കേന്ദ്രത്തിൽ പുതുതായി ആരംഭിക്കുന്ന ബാച്ചലർ ഒഫ് ഫിസിക്കൽ എഡ്യുക്കേഷൻ ഇന്റഗ്രേറ്റഡ് കോഴ്സിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിൽ നിന്ന് ഒമ്പതിന് രാവിലെ പത്തിന് കൗൺസലിംഗ് നടത്തും. ബി.പി.എഡ് ഇന്റഗ്രേറ്റഡ് റാങ്ക് ലിസ്റ്റിലെ 250 വരെയുള്ളവർ എല്ലാ രേഖകളും സഹിതം രക്ഷിതാവിനൊപ്പം സർവകലാശാലാ സെമിനാർ കോംപ്ലക്സിൽ രാവിലെ പത്തിന് എത്തണം.
തീയതി നീട്ടി
വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തുന്ന വിവിധ ഡിഗ്രി, പി.ജി പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. പിഴ കൂടാതെ 12 വരെയും നൂറു രൂപ പിഴയോടെ 20 വരെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് രേഖകൾ സഹിതം 22നകം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.sdeuoc.ac.in. ഫോൺ: 0494 2407356, 2400288.
എം.സി.ജെ വൈവ പരീക്ഷ
നാലാം സെമസ്റ്റർ എം.സി.ജെ (സി.യു.സി.എസ്.എസ്) വൈവ പരീക്ഷാ ഷെഡ്യൂൾ.
പുല്പള്ളി പഴശ്ശിരാജ കോളേജ് (ആഗസ്റ്റ് എട്ട്), എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ് (ആഗസ്റ്റ് ഒമ്പത്), കോഴിക്കോട് മലബാർ ക്രിസ്റ്റ്യൻ കോളേജ് (ആഗസ്റ്റ് 13), മുക്കം എം.എ.എം.ഒ കോളേജ്, വാഴയൂർ സാഫി കോളേജ്, കല്പറ്റ എൻ.എം.എസ്.എം ഗവ. കോളേജ് (ആഗസ്റ്റ് 14), വള്ളുമ്പ്രം എം.ഐ.സി ആർട്സ് ആൻഡ് സയൻസ്, കൈതപ്പൊയിൽ ലിറ്റിൽ ഫ്ളവർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യൽ സയൻസ് ആൻഡ് ഹെൽത്ത് (ആഗസ്റ്റ് 19).
പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.എസ്‌സി ഫിസിക്സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
നാലാം വർഷ ബി.പി.എഡ് (ഇന്റഗ്രേറ്റഡ്) ഏപ്രിൽ 2019 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.