karapuzha

കല്പറ്റ: കാലവർഷം കനത്തതോടെ പുഴകളും തോടുകളും കരകവിഞ്ഞ സാഹചര്യത്തിൽ ചുരത്തിന് മുകളിൽ പ്രളയം. കല്പറ്റ നഗരത്തിലും വെള്ളം കയറി. കഴിഞ്ഞ വർഷത്തെ പ്രളയത്തെ ഓർമ്മിപ്പിക്കുന്ന അവസ്ഥയാണ് മിക്കയിടത്തും.

ശക്തമായ മഴ തുടരവെ താഴ്‌വരകളിൽ മലവെള്ളപ്പാച്ചിലിന്റെ കുത്തൊഴുക്കാണ്. വയനാട്ടിൽ പലയിടങ്ങളിലായി ചെറുതും വലുതുമായ നിരവധി ഉരുൾപൊട്ടലുകളുണ്ടായി. നൂറു കണക്കിന് കുടുംബങ്ങൾ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്തനിവാരണ സേനയുടെയും കണ്ണൂരിലെ ടെറിറ്റോറിയൽ ആർമിയുടെയും ഓരോ കമ്പനി വയനാട്ടിലെത്തും. മാനന്തവാടി, പനമരം, കബനി പുഴകൾ നിറഞ്ഞൊഴുകുകയാണ്.

ജില്ലയിൽ ഇതുവരെ അൻപതിലേറെ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആയിരം കുടുംബങ്ങളിലെ അയ്യായിരത്തിലേറെ പേരെ ക്യാമ്പുകളിലേക്ക് മാറ്റി.

കാരാപ്പുഴ അണക്കെട്ടിൽ നിന്നു ഇന്ന് രാവിലെ 8 മുതൽ വെള്ളം കൂടുതലായി തുറന്നുവിടും.