calicut-university

ബി.പി.എഡ് കൗൺസലിംഗ് മാറ്റി
ചക്കിട്ടപ്പാറ കേന്ദ്രത്തിലേക്ക് ബാച്ചലർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ഇന്റഗ്രേറ്റഡ് പ്രവേശനത്തിന് ഇന്ന് നടത്താനിരുന്ന കൗൺസലിംഗ് മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

എം.എ സീറ്റ് ഒഴിവ്
എം.എ വിമൻസ് സ്റ്റഡീസിന് ഓപ്പൺ വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 13ന് രാവിലെ 10.30-ന് സർട്ടിഫിക്കറ്റുകളും ഫീസും സഹിതം പഠനവകുപ്പിൽ ഹാജരാകണം.

എം.എ ഫംഗ്ഷണൽ ഹിന്ദി ആൻഡ് ട്രാൻസ്‌ലേഷൻ കോഴ്സിന് സീറ്റുകൾ ഒഴിവുണ്ട്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട താത്പര്യമുള്ളവർ 14-ന് രാവിലെ 10.30-ന് എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ഫോൺ: 0494 2407252, 2407392.

പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എൽ.എൽ.ബി (നവംബർ 2018) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.