rahul-gandhi-

കല്പറ്റ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി എം.പി ഇന്ന് വയനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. രാവിലെ പതിനൊന്നരയോടെ പുത്തുമലയിലെത്തുന്ന രാഹുൽ തുടർന്ന് മുണ്ടക്കൈയിലെ ക്യാമ്പിലേക്ക് പോകും. പുത്തുമലയിലെ വീട്ടുകാർ തങ്ങുന്ന മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പും അദ്ദേഹം സന്ദർശിക്കും. കല്പറ്റയിൽ കളക്ടറേറ്റിൽ ചേരുന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകനയോഗത്തിൽ പങ്കെടുത്ത ശേഷം രാഹുൽ പനമരം, മീനങ്ങാടി, മുണ്ടേരി തുടങ്ങിയ സ്ഥലങ്ങളിലെ ക്യാമ്പുകളും സന്ദർശിക്കും.

രാഹുൽ മുൻകൈയെടുത്ത് ക്യാമ്പുകളിൽ ഭക്ഷ്യസാധനങ്ങളെത്തിക്കാൻ നടപടിയെടുത്തിട്ടുണ്ട്. പരമാവധി ക്യാമ്പുകളിൽ ഇന്നുതന്നെ വിതരണം നടക്കും.