എം.എസ്‌സി ഫോറൻസിക് സയൻസ്
എം.എസ്.സി ഫോറൻസിക് സയൻസ് കോഴ്സ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി 19 വരെ നീട്ടി. പ്രവേശനപരീക്ഷ 24ന് 10.30 മുതൽ 12.30 വരെ നടക്കും. പരീക്ഷാ കേന്ദ്രം പിന്നീട് അറിയിക്കും. ഓൺലൈൻ പ്രിന്റൗട്ടും തിരിച്ചറിയൽ രേഖയും സഹിതം പരീക്ഷയ്ക്ക് ഹാജരാകണം.
ബി. വോക് പരീക്ഷ
ബി.വോക് (2015 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി രണ്ടാം സെമസ്റ്റർ പരീക്ഷ 22നും മൂന്നാം സെമസ്റ്റർ 27-നും നാലാം സെമസ്റ്റർ പരീക്ഷ സെപ്തംബർ നാലിനും ആരംഭിക്കും. മൂന്നാം സെമസ്റ്റർ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി പരീക്ഷ 21ന് തുടങ്ങും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം.എസ് സി ഫിസിക്സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.