ഇന്റർവ്യു
ഫിസിക്കൽ എഡ്യുക്കേഷൻ പഠനവകുപ്പിൽ സ്വിമ്മിംഗ് ട്രെയ്‌നർ (വനിത) കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം 20ന് 2.30ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾ: www.uoc.ac.in
അസി. പ്രൊഫസർ ഇന്റർവ്യു
ലക്ഷദ്വീപ് ആന്ത്രോത്ത് കേന്ദ്രത്തിൽ പൊളിറ്റിക്കൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്കുള്ള അഭിമുഖം 24ന് രാവിലെ 9.30 ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.uoc.ac.in
എം.എ വൈവ 22ന്
വിദൂരവിദ്യാഭ്യാസം എം.എ പൊളിറ്റിക്കൽ സയൻസ് (ഏപ്രിൽ 2019) വാചാ പരീക്ഷ 22ന് പരീക്ഷാ കൺട്രോളറുടെ ഓഫീസിന് സമീപമുള്ള കോൺഫറൻസ് ഹാളിൽ നടക്കും.
പരീക്ഷാഫലം
രണ്ടാം വർഷ ബി.എസ്‌സി സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പാർട്ട് മൂന്ന് സബ്സിഡയറി (ഏപ്രിൽ 2016) പരീക്ഷാഫലം വെബ്സൈറ്റിൽ. മാർക്ക് ലിസ്റ്റുകൾ 20 മുതൽ പരീക്ഷ എഴുതിയ കേന്ദ്രത്തിൽ നിന്ന് ലഭിക്കും. പുനർമൂല്യനിർണയത്തിന് സെപ്തംബർ മൂന്നു വരെ അപേക്ഷിക്കാം.