മാനന്തവാടി:ഫ്രാൻസിസ്‌കൻ സന്യാസി സമൂഹത്തിൽ നിന്ന് പുറത്താക്കിയ ബിഷപ്പ് ഫ്രാങ്കോക്കെതിരായ കന്യാസ്ത്രികളുടെ സമരത്തിൽ പങ്കെടുത്ത ഹൈസ്‌കൂൾ അധ്യാപിക സിസ്റ്റർ ലൂസിയെ മഠത്തിൽ നിന്ന് കൂട്ടിക്കൊണ്ടു പോവാനാവശ്യപ്പെട്ട് മാതാവ് റോസമ്മ സ്‌കറിയക്ക് എഫ് സി സി മാനന്തവാടി പ്രൊവിൻഷ്യൽ സുപ്പീരിയർ കത്ത് നൽകി.
2015 മുതൽ തുടർച്ചയായി അനുസരണക്കേട് ശ്രദ്ധയിൽപ്പെടുത്തിയിട്ടും ജീവിത ശൈലിയിൽ മാറ്റം വരുത്താത്തിനെതുടർന്നാണ് ലൂസിയെ സന്യാസ സമൂഹത്തിൽ നിന്നും പുറത്താക്കിയതെന്ന് കത്തിൽ പറയുന്നു.സ്ഥലം മാറ്റം സ്വീകരിച്ചില്ല,പുസ്തകം പ്രകാശനം ചെയ്തു,കാർ വാങ്ങി,ശമ്പളം സഭക്ക് കൈമാറിയില്ല,അനുവാദം കൂടാതെയുള്ള യാത്രകൾ,രാത്രിയിൽ മുറിയിൽ വ്യക്തിയെ താമസിപ്പിച്ചു,സന്യാസ വസ്ത്രനിയമം ലംഘിച്ചു,ടെലിവിഷൻ പരിപാടികളിൽ പങ്കെടുത്തു,എന്നിവയാണ് പുറത്താക്കിയതിന് കാരണമായി പറയുന്നത്.പുറത്താക്കിയ നടപടിക്കെതിരെ വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിന് പത്ത് ദിവസത്തിനകം അപേക്ഷ നൽകാം.
കുടംബസ്വത്തിൽ ലൂസിയുടെ വിഹിതം സഭക്ക് നൽകാത്തതിനാൽ അത് കൈവശമുണ്ടവുമെന്നും 2017 ഡിസംബർ മുതലുള്ള ലൂസിയുടെ ശമ്പളം(പ്രതിമാസം 50000 ) ഇപ്പോൾ പത്ത് ലക്ഷത്തോളം രൂപയും പെൻഷൻ പറ്റുമ്പോഴുള്ള ആനുകൂല്യങ്ങളും പെൻഷനുമെല്ലാം ലൂസിക്ക് സാമ്പത്തിക സുരക്ഷ നൽകുന്നതായി സഭ കരുതുന്നതായും കത്തിലുണ്ട്
എന്നാൽ, മഠം വിട്ടിറങ്ങില്ലെന്നും വത്തിക്കാനിലേക്ക് അപ്പിൽ അയച്ചിട്ടുണ്ടെന്നും സിസ്റ്റർ ലൂസി പറഞ്ഞു.അപ്പീൽ നൽകിയതിനാൽ മഠത്തിൽ നിന്ന് തന്നെ പുറത്താക്കാൻ കഴിയില്ല.കത്തിലെ വാചകങ്ങൾ സഭയുടെ മര്യാദക്ക് ചേർന്നതല്ലെന്നും സിസ്റ്റർ ലൂസി പറഞ്ഞു.സന്യാസി വസ്ത്രമുപേക്ഷിച്ച് സാധാരണ വേഷത്തിലാണ് അവർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.