annayyan

കല്പറ്റ: മേപ്പാടി പുത്തുമലയിലെ ഉരുൾപൊട്ടലിൽ അകപ്പെട്ടവരിൽ തമിഴ്നാട് സ്വദേശി അണ്ണയ്യന്റെ (56) മൃതദേഹം കണ്ടെത്തി. ഇതോടെ മരണം പതിനൊന്നായി. ഇനി ആറു പേരെക്കൂടി കണ്ടെത്താനുണ്ട്. ഇവർക്കായി ജി.പി.ആർ സംവിധാനം ഉപയോഗിച്ച് തെരച്ചിൽ ഉൗർജിതമാക്കും. പുത്തുമലയിൽ നിന്നു അകലെ ഏലവയലിനു സമീപത്തെ പാറക്കൂട്ടങ്ങൾക്കിടയിലായി ഇന്നലെ രാവിലെ ജഡം കണ്ടെത്തിയെങ്കിലും ഏറെ ബുദ്ധിമുട്ടിയാണ് കാരുണ്യ സാമൂഹ്യപ്രവർത്തക ടീമംഗങ്ങൾ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ പുറത്തെടുത്തത്. ഇടവിട്ട് മഴ പെയ്തതോടെ ഇന്നലെ ദുരന്തഭൂമിയിൽ തെരച്ചിൽ കാര്യമായി നടന്നില്ല.