calicut-university

പരീക്ഷാഭവൻ ഹിയറിംഗ് 21-ന്

13-ന് നടത്താനിരുന്ന മാറ്റിവെച്ച പരീക്ഷാഭവന്‍ ഹിയറിംഗ് 21-ന് നടക്കും.

എം.എസ്‌സി ഫോറൻസിക് സയൻസ് പ്രവേശന പരീക്ഷ

സർവകലാശാല എം.എസ്‌സി ഫോറൻസിക് സയൻസ് പ്രവേശന പരീക്ഷ 24-ന് രാവിലെ 10.30 ന് ആരംഭിക്കും. പരീക്ഷാ കേന്ദ്രം: കോഹിനൂർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി. പ്രവേശന പരീക്ഷക്ക് ഹാൾടിക്കറ്റ് ഉണ്ടായിരിക്കുന്നതല്ല. ഓൺലൈൻ രജിസ്‌ട്രേഷൻ പ്രിന്റൗട്ടും തിരിച്ചറിയൽ രേഖയും കൊണ്ടുവരണം. സ്‌പോർട്‌സ് ക്വോട്ടയിലേക്ക് പരിഗണിക്കപ്പെടേണ്ടവർ പ്രവേശന പരീക്ഷ എഴുതണം. സ്‌പോർട്‌സ് സർട്ടിഫിക്കറ്റും പകർപ്പും ഫിസിക്കൽ എഡ്യുക്കേഷൽ പഠനവകുപ്പിൽ അന്ന് തന്നെ സമർപ്പിക്കണം.

ആറാം സെമസ്റ്റർ ബി.ടെക് പരീക്ഷ മാറ്റി

26 മുതല്‍ സെപ്തംബർ 18 വരെ നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.ടെക് (2014, 2009 സ്‌കീം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റി. പരീക്ഷ സെപ്തംബർ18 ന് ആരംഭിക്കും.

ബി.എസ്‌സി പ്രിന്റിംഗ് ടെക്‌നോളജി ട്യൂഷൻ ഫീ

വിദൂരവിദ്യാഭ്യാസം ബി.എസ്‌സി പ്രിന്റിംഗ് ടെക്‌നോളജി (2014 പ്രവേശനം) മൂന്ന്, നാല് സെമസ്റ്റർ ട്യൂഷന്‍ ഫീ 15,000 രൂപ വീതം 500 രൂപ പിഴയോടെ 24 മുതൽ സെപ്തംബർ ഏഴ് വരെ അടക്കാം.

എം.എ പൊളിറ്റിക്കല്‍ സയൻസ് വാചാ പരീക്ഷ

വിദൂരവിദ്യാഭ്യാസം 22-ന് നടത്താനിരുന്ന അവസാന വർഷ എം.എ പൊളിറ്റിക്കൽ സയൻസ് വാചാ പരീക്ഷ 29-ന് പരീക്ഷാഭവൻ കോൺഫറൻസ് ഹാളിൽ നടക്കും. പുതുക്കിയ ഷെഡ്യൂൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എ വോക്കൽ/എം.എ മ്യൂസിക് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്തംബർ മൂന്ന് വരെ അപേക്ഷിക്കാം. സർവകലാശാലാ/കോളേജ് അദ്ധ്യാപകർക്ക് പരിശീലനം

സർവകലാശാലാ അദ്ധ്യാപക പരിശീലന കേന്ദ്രത്തിൽ സർവകലാശാലാ/കോളേജ് ശാസ്ത്ര-സാമൂഹിക ശാസ്ത്ര വിഭാഗം അദ്ധ്യാപകർക്ക് ഇ-കണ്ടന്റ് ഡവലപ്‌മെന്റ് എന്ന വിഷയത്തിൽ 26ന് തുടങ്ങുന്ന ഒരാഴ്ചത്തെ പരിശീലന കോഴ്‌സിന് 22 വരെ അപേക്ഷിക്കാം. വിജ്ഞാപനവും അപേക്ഷാ ഫോമും വെബ്‌സൈറ്റിൽ. വിവരങ്ങൾക്ക്: 9495657594, 9446244359.