calicut-uni
calicut uni

ബി.എ മൾട്ടിമീഡിയ പ്രവേശനം

പ്രൈവറ്റ് രജിസ്‌ട്രേഷൻ രീതിയിൽ നടത്തുന്ന ബി.എ മൾട്ടിമീഡിയ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പിഴകൂടാതെ 27 മുതൽ സെപ്തംബർ 20 വരെയും 100 രൂപ പിഴയോടെ സെപ്തബംർ 27 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റൗട്ടും രേഖകളും സഹിതം സെപ്തംബർ 30-നകം ലഭിക്കണം. വിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോണ്‍: 0494 2407356, 2400288.

പരീക്ഷാഫലം

എം.എസ് സി അപ്ലൈഡ് ജിയോളജി (സി.സി.എസ്.എസ്) രണ്ട് (2019 ഏപ്രിൽ ), നാല് (ജൂൺ 2019 ) സെമസ്റ്റർ പരീക്ഷാഫലം വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.ഫിൽ ഫിസിക്‌സ് (ഒക്‌ടോബർ 2018) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

എം.എസ് സി അപ്ലൈഡ് സുവോളജി (സി.സി.എസ്.എസ്) ഒന്ന് (നവംബർ2018), രണ്ട് (ജൂൺ 2018, ഏപ്രിൽ 2019), മൂന്ന് (നവംബർ 2018), നാല് (ജൂൺ 2019) സെമസ്റ്റർ പരീക്ഷാഫലം വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ എം.എസ് സി കമ്പ്യൂട്ടർ സയൻസ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്തംബർ നാല് വരെ അപേക്ഷിക്കാം.