പ്രോമിസിംഗ് യംഗ്‌സ്റ്റേഴ്‌സ് കോച്ചിംഗ് ക്യാമ്പ്
സർവകലാശാലാ കായിക പഠനവിഭാഗത്തിന് കീഴിൽ നടത്തുന്ന ഹാൻഡ് ബാൾ, ബാഡ്മിന്റൺ (പുരുഷ) ഇനങ്ങളിലുള്ള പ്രോമിസിംഗ് യംഗ്‌സ്റ്റേഴ്‌സ് കോച്ചിംഗ് ക്യാമ്പ് 29 മുതൽ സെപ്തംബർ നാല് വരെ നടക്കും. ഒന്നാം വർഷ ഡിഗ്രി പ്രവേശനം ലഭിച്ച ആൺകുട്ടികൾക്ക് സെലക്ഷൻ ട്രയലില്‍ പങ്കെടുക്കാം. താൽപ്പര്യമുള്ളവർ സെപ്തംബർ 29ന് രാവിലെ 11 ന് സ്‌പോര്‍ട്‌സ് കിറ്റും പ്രിൻസിപ്പലിൽ നിന്നുള്ള എലിജിബിലിറ്റി കത്തും സഹിതം സർവകലാശാലാ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം.
ബിരുദ പ്രവേശന തിയതി നീട്ടി
ഏകജാലക ബിരുദ പ്രവേശനം എടുക്കേണ്ട തീയതി 26 വരെ നീട്ടി. ക്യാപ് രജിസ്‌ട്രേഷൻ, മാൻഡേറ്ററി ഫീസ് എന്നിവക്കുള്ള ലിങ്ക് അന്ന് വൈകുന്നേരം അഞ്ച് വരെ ഉണ്ടാകും.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി.എസ്‌സി/ബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബർ 2018
(ബി.എസ്‌സി സൈക്കോളജി ഒഴികെ) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്തംബർ ഏഴ് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിൻറ് ഔട്ട് സെപ്തംബർ 16-നകം ലഭിക്കണം.
നാലാം സെമസ്റ്റർ എം.എ ഇസ്‌ലാമിക് ഹിസ്റ്ററി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്തംബർ ആറ് വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റ എം.എസ്ർസി കെമിസ്ട്രി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്തംബർ ആറ് വരെ അപേക്ഷിക്കാം.