വിദൂരവിദ്യാഭ്യാസം ഡിഗ്രി, പി.ജി പ്രവേശനം 30 വരെ അപേക്ഷിക്കാം
സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന വിവിധ ഡിഗ്രി, പി.ജി പ്രോഗ്രാമുകളിലേക്ക് 500 രൂപ സൂപ്പർ ഫൈനോടെ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് രേഖകൾ സഹിതം 31 വരെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ സ്വീകരിക്കും.. വിവരങ്ങൾക്ക് www.sdeuoc.ac.in . ഫോൺ: 0494 2407356, 2400288.
രണ്ടാം സെമസ്റ്റർ യു.ജി പരീക്ഷ
അഫിലിയേറ്റഡ് കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ/വിദേശ/കേരളത്തിന് പുറത്തെ കേന്ദ്രങ്ങളിലെ രണ്ടാം സെമസ്റ്റർ യു.ജി (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷ സെപ്തംബർ 18-ന് ആരംഭിക്കും.
പരീക്ഷാഫലം
അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി രണ്ടാം വർഷ (മാർച്ച് 2019) ലെ ക്ലാസിക്കൽ ലിറ്ററേച്ചർ രണ്ടാം പേപ്പറിൽ ലഭിച്ച മാർക്കിനെ സംബന്ധിച്ച പരാതിയിന്മേൽ നടത്തിയ പ്രത്യേക മൂല്യനിർണയത്തിന് ശേഷമുള്ള പുതുക്കിയ പരീക്ഷാഫലം വെബ്സൈറ്റിൽ. ഗ്രേഡിൽ മാറ്റമുള്ളവർ ആദ്യം ലഭിച്ച ഗ്രേഡ് കാർഡ് പരീക്ഷാഭവനിലെ ഇ.ഒ.ടി-1 സെക്ഷനിൽ നിന്ന് പുതുക്കി വാങ്ങണം.
പത്താം സെമസ്റ്റർ ബി.ആർക് (2012 സ്‌കീം) റഗുലർ/സപ്ലിമെന്ററി ജൂൺ 2019 പരീക്ഷാഫലം വെബ്സൈറ്റിൽ. പ്രൊവിഷണൽ സർട്ടിഫിക്കറ്റ് കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് എന്നിവ സെപ്തംബർ 19 മുതൽ വിതരണം ചെയ്യും.
നാലാം സെമസ്റ്റർ എം.എസ്.സി ജിയോഗ്രഫി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്തംബർ ഏഴ് വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എ പോസ്റ്റ് അഫ്സൽ-ഉൽ-ഉലമ/എം.എ ഇസ്ലാമിക് സ്റ്റഡീസ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്തംബർ അഞ്ച് വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എ മലയാളം/എം.എ മലയാളം വിത്ത് ജേണലിസം (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്തംബർ അഞ്ച് വരെ അപേക്ഷിക്കാം.