ബി.ടെക് ലാറ്ററൽ എൻട്രി

സർവകലാശാലാ എൻജിനിയറിംഗ് കോളേജിൽ (ഐ.ഇ.ടി) ബി.ടെകിന് ഒഴിവുള്ള രണ്ടാം വർഷ ലാറ്ററൽ എൻട്രി സീറ്റുകളിലേക്ക് 30-ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. എൽ.ഇ.ടി 2019 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പ്രോസ്‌പെക്ടസിൽ പറഞ്ഞ പ്രകാരം സർട്ടിഫിക്കറ്റുകളും ഫീസും സഹിതം പകൽ 12 മണിക്കകം പഠനവകുപ്പിൽഹാജരാകണം. വിവരങ്ങൾ www.cuiet.info ൽ. ഫോൺ: 0494 2400223, 2407536.

ബി.ടെക് സ്‌പോട്ട് അഡ്മിഷൻ

സർവകലാശാലാ എൻജിനിയറിംഗ് കോളേജിലെ (ഐ.ഇ.ടി) ബി.ടെക് ഇ.സി.ഇ, ഇ.ഇ.ഇ, ഐ.ടി, എം.ഇ, പി.ടി ബ്രാഞ്ചുകളിൽ ഒന്നാം വർഷ മെരിറ്റ് സീറ്റുകളിലേക്ക് 29-ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. കീം 2019 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ പ്രോസ്‌പെക്ടസിൽ പറഞ്ഞ പ്രകാരം സർട്ടിഫിക്കറ്റുകളും ഫീസും സഹിതം ഉച്ചയ്ക്ക് 12 മണിക്കകം ഐ.ഇ.ടിയിൽ ഹാജരാകണം. . വിവരങ്ങൾwww.cuiet.info ൽ. ഫോൺ: 0494 2400223, 0494 2407536.

എം.എ ഫിലോസഫി വൈവ

വിദൂരവിദ്യാഭ്യാസം അവസാന വർഷ എം.എ ഫിലോസഫി വാചാ പരീക്ഷ സെപ്തംബർ രണ്ടിന് പരീക്ഷാഭവൻ കോൺഫറൻസ് ഹാളിൽ നടക്കും.

മാറ്റി വച്ച രണ്ടാം സെമസ്റ്റർപി.ജി പരീക്ഷ

സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകളിൽ ആഗസ്റ്റ് 13 മുതൽ നടത്തേണ്ടിയിരുന്ന രണ്ടാം സെമസ്റ്റർ എം.എ/എം.എസ് സി/എം.കോം/എം.എസ്.ഡബ്ല്യൂ/എം.സി.ജെ/എം.ടി.ടി.എം/എം.ബി.ഇ/എം.ടി.എച്ച്.എം (സി.യു.സി.എസ്.എസ്, 2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷ സെപ്തംബർ 18 മുതൽനടക്കും.

പരീക്ഷ

മൂന്നാം സെമസ്റ്റർ എം.സി.എ (2013 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ സെപ്തംബർ 18-ന് ആരംഭിക്കും.

പരീക്ഷാഫലം

നാലാം സെമസ്റ്റർ എം.ടെക് ഇൻ നാനോ സയൻസ് ആൻഡ് ടെക്‌നോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ എം.എസ് സി കെമിസ്ട്രി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്തംബർ ആറ് വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്തംബർ എട്ട് വരെ അപേക്ഷിക്കാം.

രണ്ട്, നാല് സെമസ്റ്റർ എം.സി.എ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് സെപ്തംബർ ഏഴ് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയ ഫലം

ഒന്നാം സെമസ്റ്റർ ബി.ബി.എ-എൽഎൽ.ബി പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്‌സൈറ്റിൽ. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവർ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.