കോഴിക്കോട്: പ്രളയദുരിതബാധിതരായ ക്ഷീരകർഷകരുടെ നഷ്ടം നികത്താൻ സത്വരനടപടി വേണമെന്ന് കേരള ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടേഴ്സ് യൂണിയൻ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി. ബാലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി സജീവ് അണ്ടിക്കോട്ട് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡൻറ് എം. സച്ചിദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് എം. സുന്ദരൻ സ്വാഗതം പറഞ്ഞു.
ടി.എം.സജീന്ദ്രൻ, സി.പി.മണി, കെ.സി.സുരേഷ്ബാബു, റാംമനോഹർ എന്നിവർ സംസാരിച്ചു. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സ്തുത്യർഹസേവനം നടത്തിയ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ പി.വിനോദ്, പി.എം.സുബോധ്, കെ.കെ.ശ്രീകല എന്നിവർക്ക് ഡോ. ഉമ ഉപഹാരം സമ്മാനിച്ചു. സി.കൃഷ്ണദാസ് നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികളായി സജീവ് അണ്ടിക്കോട്ട് (പ്രസിഡന്റ്), എ.പി.ശ്രീകേഷ് (സെക്രട്ടറി), കെ.കെ.കനീഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.