sil
പ്രളയദുരിതത്തിൽ കഴിയുന്ന പുല്പള്ളി മേഖലയിലെ വെളുക്കോലിൽ ആദിവാസി കോളനിയിൽ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് ശേഖരിച്ച ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്യുന്നു.

കോഴിക്കോട്: പ്രളയദുരിതബാധിതരായ പുല്പള്ളി ആദിവാസി കോളനി നിവാസികൾക്ക് പാറോപ്പടി സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ സഹായഹസ്തം. ചേകാടി, വെളുക്കോലിൽ കോളനികളിലായി 150 കുടുംബങ്ങൾക്ക് വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും പാത്രങ്ങളും ഉൾപ്പെടുന്ന കിറ്റ് നൽകി.

സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പൂർവവിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോടെയാണ് ഇവ സമാഹരിച്ചത്. കിറ്റ് വിതരണത്തിന് പ്രിൻസിപ്പൽ ഡോ.ഫാദർ ബിജു ജോൺ വെള്ളക്കട, പി.ടി.എ പ്രസിഡന്റ് എം.സുരേഷ്‌കുമാർ, എൻ.എസ്.എസ് കോ ഓർഡിനേറ്റർ എം.അഖില, സ്റ്റാർസ് വയനാട് ജില്ലാ കോ ഓർഡിനേറ്റർ കെ.പി.ജോർജ്ജ് തുടങ്ങിയവർ നേതൃത്വം നൽകി.