കോഴിക്കോട്: സ്വാതന്ത്ര്യസമരസേനാനിയും വ്യവസായ പ്രമുഖനുമായിരുന്ന പി.വി.സാമിയുടെ സ്മരണയ്ക്കായുള്ള പി.വി.സാമി മെമ്മോറിയൽ ട്രസ്റ്റിന്റെ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ - കൾച്ചറൽ അവാർഡിന് ചലച്ചിത്രനടൻ മമ്മൂട്ടി അർഹനായി. സെപ്തംബർ ഒന്നിന് ഉച്ചയ്ക്ക് 12ന് ടാഗോർ സെന്റിനറി ഹാളിൽ ഒരുക്കുന്ന പി.വി.സാമി അനുസ്മരണച്ചടങ്ങിൽ എം.ടി.വാസുദേവൻ നായർ അവാർഡ് സമ്മാനിക്കുമെന്ന് ട്രസ്റ്റി പി.വി.ഗംഗാധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിക്കും. എം.പി.വീരേന്ദ്രകുമാർ എം.പി അദ്ധ്യക്ഷത വഹിക്കും. അനുസ്മരണസമിതി ചെയർമാൻ വയലാർ രവി എം.പി അവാർഡിനെ കുറിച്ച് വിശദീകരിക്കും. കെ.മുരളീധരൻ എം.പി അവാർഡ് ജേതാവിനെ പൊന്നാട അണിയിക്കും. എം.കെ രാഘവൻ എം.പി പ്രശസ്തിപത്രം സമ്മാനിക്കും