കോഴിക്കോട്: മലബാർ ഐ ടി ഡീലേഴ്സ് അസോസിയേഷന്റെ ഓണം ഐ ടി ഫെസ്റ്റ് - 2019 സെപ്തംബർ 1 ന് തുടങ്ങും. ഒരു മാസം നീളുന്ന ഫെസ്റ്റിൻെറ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകിട്ട് 6 ന് കോഴിക്കോട് ഈസ്റ്റ് അവന്യുവിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ നിർവഹിക്കും.
ലോകോത്തര ബ്രാൻഡുകളുടെ സഹകരണത്തോടെയാണ് ഐ ടി ഫെസ്റ്റ് ഒരുക്കുന്നതെന്ന് അസോസിയേഷൻ പ്രസിഡൻറ് ഷേഖ് ഷാഹിദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓൺലൈൻ വിപണിയിൽ ഉപഭോക്താക്കൾ പലപ്പോഴും ചൂഷണം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്താസമ്മേളനത്തിൽ പി.ശ്രീലേഷ്, കെ.ശ്രീവൻ, രാജേഷ്, അജിത്ത് എസ്. നായർ എന്നിവരും സംബന്ധിച്ചു.