കോഴിക്കോട്: കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് " എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9.30ന് ടാഗോർ സെന്റിനറി ഹാളിൽ സെമിനാറിന്റെ ഉദ്ഘാടനം മന്ത്രി ഡോ.കെ.ടി.ജലീൽ നിർവഹിക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എം.കെ.രാഘവൻ എം.പി, എം.എൽ.എമാരായ ഡോ. എം.കെ.മുനീർ, എ.പ്രദീപ് കുമാർ എന്നിവർ മുഖ്യാതിഥികളായിരിക്കും.

ന്യൂനപക്ഷ ക്ഷേമ പ്രവർത്തനങ്ങളെ സമഗ്രമായി പരിചയപ്പെടുത്തുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യമെന്ന് ന്യൂനപക്ഷ വകുപ്പ് ഡയറക്ടർ ഡോ.എ.ബി.മോയിൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ന്യൂനപക്ഷ മത നേതാക്കൾ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ ജനറൽ കൺവീനർ പ്രൊഫ.എം അബ്ദുറഹിമാനും സംബന്ധിച്ചു.