കുറ്റ്യാടി: അനധികൃതവും അനിയന്ത്രിതവുമായ കരിങ്കൽ, ചെങ്കൽ ഖനനത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്ന് പരിസ്ഥിതി പ്രവർത്തകസംഗമം പ്രഖ്യാപിച്ചു. പരിസ്ഥിതിശാസ്ത്രജ്ഞരെയും നിയമജ്ഞരെയും പങ്കെടുപ്പിച്ച് സെപ്തംബർ 7 ന് കുറ്റ്യാടിയിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്താൻ യോഗത്തിൽ തീരുമാനമായി. ടി.നാരായണൻ (വട്ടോളി) ചെയർമാനും മൊയ്തു കണ്ണങ്കോടൻ ജനറൽ കൺവീനറുമായി കുറ്റ്യാടി മലയോര സംരക്ഷണസമിതിക്ക് രൂപം നൽകി.

പശ്ചിമഘട്ടമലനിരകൾ സംരക്ഷിക്കേണ്ടത് മലയോരത്തെ മനുഷ്യരുടെ അതിജീവനത്തിൻറെ പ്രശ്‌നം കൂടിയാണ്. ഖനനമേഖലയിലെ ജനങ്ങളെ ഒന്നിച്ച് അണിനിരത്തിയായിരിക്കും പ്രക്ഷോഭം.

സിറ്റിസൻസ് ഫോറം ഫോർ പീസ് ആൻഡ് ജസ്റ്റിസ് സംഘടിപ്പിച്ച യോഗത്തിൽ എട്ട് പഞ്ചായത്തുകളിൽ നിന്നുള്ള പരിസ്ഥിതി പ്രവർത്തകർ പങ്കെടുത്തു. പ്രൊഫ.വി. കുഞ്ഞബ്ദുള്ള സംഗമം ഉദ്ഘാടനം ചെയ്തു. മൊയ്തു കണ്ണങ്കോടൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ.കരുണാകരൻ, ടി. നാരായണൻ വട്ടോളി, ഷൗക്കത്തലി ഏരോത്ത്, റെനീഷ് തൊട്ടിൽപ്പാലം, പി.ടി.ഹരിദാസ്, ഖാലിദ് മുസ നദ്വി, കെ.ബാബുരാജ്, ശ്രീജിത്ത് കൈവേലി, യൂസുഫ് ബാവുപ്പാറ, ഷെലിൻ കക്കട്ടിൽ, വർക്കി മാസ്റ്റർ പശുക്കടവ്, ഫിറോസ് കൊറ്റോം, പി.സി.ഭാസ്‌കരൻ, എം.എൻ.രവി, പി.സി.സുനിൽ, ഷിബുരാജ് ഇരിങ്ങണ്ണൂർ, നാരായണി, ടി. മമ്മൂട്ടി, ഡൽഹി കേളപ്പൻ, ഒ.ബാബു എന്നിവർ പ്രസംഗിച്ചു.