കോഴിക്കോട്: പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് ഭരണകൂടം തടയിടുന്നത് അപലപനീയമാണെന്ന് കെ.എൻ.എം സംസ്ഥാന നേതൃസംഗമം അഭിപ്രായപെട്ടു. പ്രതിപക്ഷനേതാക്കൾക്ക് പോലും രാജ്യത്തിനകത്ത് സ്വതന്ത്രമായി സഞ്ചരിക്കാൻ സുപ്രിം കോടതിയെ സമീപിക്കേണ്ടി വരികയാണ്.
പ്രളയത്തിൽ കേടുപാട് സംഭവിച്ച പള്ളികൾക്കും മദ്രസകൾക്കും സാമ്പത്തികസഹായം നൽകാൻ വഖഫ് ബോർഡ് അടിയന്തരമായി ഇടപെടണമെന്ന് സംഗമം ആവശ്യപ്പെട്ടു.
കെ‌.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി, നൂർ മുഹമ്മദ് നൂർഷ, പ്രൊഫ.എൻ.വി. അബ്ദുറഹ്‌മാൻ, എ. അസ്ഗറലി, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, മുഹമ്മദ് ഹാഷിം ആലപ്പുഴ ,എം. മുഹമ്മദ് മദനി, എം. അബ്ദുറഹ്‌മാൻ സലഫി, പാലത്ത് അബ്ദുറഹ്‌മാൻ മദനി, എം.ടി. അബ്ദുസ്സമദ് സുല്ലമി, ഡോ.പി.പി. അബ്ദുൽ ഹഖ്, ഡോ.സുൽഫിക്കർ അലി, ഡോ.എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, മുഹമ്മദ് സലീം സുല്ലമി എന്നിവർ പ്രസംഗിച്ചു.