കോഴിക്കോട്: വിദ്യാഭ്യാസ ഓഫീസുകൾ ഓഫീസർമാരുടെ അഭാവത്തിൽ നാഥനില്ലാ കളരിയായി മാറിയെന്ന് കെ.എസ്.ടി.യു സംസ്ഥാന നേതൃയോഗം ആരോപിച്ചു.
പലയിടത്തും ഡി. ഇ.ഒ മാർക്ക് ഡി.ഡി.ഇമാരുടെ ചാർജും എ.ഇ.ഒ മാർക്ക് ഡി.ഇ.ഒ യുടെ ചാർജ്ജും നൽകിയാണ് പ്രവ
ത്തനം. അദ്ധ്യാപകരുടെ നിയമനാംഗീകാരം ഉൾപ്പെടെ പ്രധാന ഫയലുകളിൽ തീർപ്പ് വൈകുകയാണ്.
യോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉത്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് എ.കെ. സൈനുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ അബ്ദുൽ കരീം പടുകുണ്ടിൽ,എ.സി. അത്താവുള്ള തുടങ്ങിയവർ സംസാരിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുല്ല വാവൂർ സ്വാഗതം പറഞ്ഞു.