എം.എസ് സി ഫോറൻസിക് സയൻസ്
എം.എസ്‌സി ഫോറൻസിക് സയൻസ് പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് www.cuonline.ac.in ൽ. പ്രവേശനം മൂന്നിന് തൃശൂർ ഡോ.ജോൺമത്തായി സെന്ററിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവര്‍ 10.30-നകം റിപ്പോർട്ട് ചെയ്യണം. കോഴ്‌സ് ഫീസ് ഘടന പ്രോസ്‌പെക്ടസിൽ നൽകിയിട്ടുണ്ട്.
തീയതി നീട്ടി
ആഗസ്റ്റ് 20 വരെ അപേക്ഷാ തീയതി ഉണ്ടായിരുന്ന എല്ലാ പരീക്ഷകൾക്കും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാനുള്ള തീയതി ആറ് വരെ നീട്ടി.
ബി.കോം/ബി.ബി.എ പുനർമൂല്യനിർണയ അപേക്ഷ
മൂന്നാം സെമസ്റ്റർ ബി.കോം/ബി.ബി.എ (സി.യു.സി.ബി.സി.എസ്.എസ്) 2018 നവംബർ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള തീയതി ഏഴ് വരെ നീട്ടി.
എൽഎൽ.എം മാറ്റിവച്ച പരീക്ഷ
ആഗസ്റ്റ് ഒമ്പതിന് നടക്കേണ്ടിയിരുന്ന നാലാം സെമസ്റ്റർ എൽഎൽ.എം (2015 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ 18-ന് നടക്കും.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസം മൂന്നാം സെമസ്റ്റർ ബി.എ/ബി.എ അഫ്‌സൽ-ഉൽ-ഉലമ/ബി.എസ് സി (സി.സി.എസ്.എസ്) നവംബർ 2017 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ/ബി.എം.എം.സി (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് നവംബർ 2018 പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എ മ്യൂസിക്, എം.എ വോക്കൽ (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
എം.എഡ് ഒന്ന് (ഡിസംബർ 2018), മൂന്ന് (നവംബർ 2018) സെമസ്റ്റർ പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 17 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എസ് സി അപ്ലൈഡ് പ്ലാന്റ് സയൻസ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
നാലാം സെമസ്റ്റർ എം.എ സോഷ്യോളജി (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
നാലാം സെമസ്റ്റർ എം.എസ് സി സുവോളജി, എം.എസ് സി ഫിസിക്‌സ്, എം.എ ഇസ്‌ലാമിക് ഫിനാൻസ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് എം.എസ് സി ഫിസിക്‌സിന് പത്ത് വരെയും മറ്റുള്ളവർക്ക് 17 വരെയും അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ്, എം.എ അപ്ലൈഡ് ഇക്കണോമിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.