കോഴിക്കോട്: തളി ശ്രീ മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ വിനായക ചതുർത്ഥി തെപ്പരഥോത്സവത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ഭക്തിയുടെ നിറവിൽ പൂർണാഭിഷേകം. 11 ദ്രവ്യങ്ങൾ കൊണ്ട് ഇരുദേവന്മാർക്കും അഭിഷേകം നടന്നു. വിനായക ചതുർത്ഥി നാളിൽ എഴുന്നള്ളിക്കുന്ന ആറര അടി പൊക്കമുള്ള 'ദേവഗണപതി' യുടെ വിഗ്രഹം ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിൽ പൂജ ചെയ്തുവരുന്നുണ്ട്. 2ന് രാവിലെ നടക്കുന്ന അഷ്ടദ്രവ്യക്കൂട്ട് മഹാഗണപതി ഹോമത്തിന് 1ന് രാത്രി 11മണി വരെ വഴിപാടാക്കാൻ ക്ഷേത്രത്തിൽ പ്രത്യേക കൗണ്ടറുകളുണ്ടാവും.