വടകര: കഞ്ചാവ് കൈവശം വച്ചതിന് രണ്ട് കേസുകളിലായി കണ്ണൂര്‍ എടക്കാട് കുട്ടിക്കകം തെരു നടാല്‍ മോഡേണ്‍ ഹൗസില്‍ വി.പി സുജീഷ് (22), മലപ്പുറം പൊന്നാനി നഗരം എം.ഇ.എസ് കോളജിന് സമീപം കുഞ്ഞിമൂസ കനകത്ത് ബാദുഷ (40) എന്നിവരെ വടകര എന്‍.ഡി.പി.എസ് ജഡ്ജി എം.വി.രാജകുമാർ ശിക്ഷിച്ചു. മാഹി തലശ്ശേരി റൂട്ടില്‍ സ്വകാര്യ ബസില്‍ യാത്ര ചെയ്യവെ മൂന്നു കിലോ കഞ്ചാവുമായാണ് സുജീഷ് പിടിയിലായത്. ഇയാള്‍ക്ക് ഒന്നര വര്‍ഷം കഠിനതടവും പതിനായിരം രൂപയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം അധികം തടവ് അനുഭവിക്കണം. ബാദുഷയ്ക്ക് നാലു വര്‍ഷം കഠിനതടവും പതിനായിരം രൂപയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരു മാസം അധികം തടവ് അനുഭവിക്കണം.

പൊന്നാനി എം.ഇ.എസ് കോളജിന് സമീപത്തുനിന്ന് മൂന്നു കിലോ 285 ഗ്രാം കഞ്ചാവുമായാണ് ഇയാൾ അറസ്റ്റിലായത്.