പന്തീരാങ്കാവ്: ബൈപ്പാസിൽ കാറിടിച്ച് സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പുഷ്‌പോത്ത് സുരേഷ് കുമാർ (62) മരിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പന്തീരാങ്കാവ് തൊണ്ടയാട് ബൈപ്പാസിൽ മെട്രോ ഹോസ്പിറ്റലിന് സമീപമാണ് അപകടമുണ്ടായത്. തൊണ്ടയാട് ഭാഗത്തു നിന്നും പന്തീരാങ്കാവിലേക്ക് വരികയായിരുന്ന സുരേഷ് കുമാറിന്റെ ബൈക്കിനെ പിറകിൽ നിന്ന് വന്ന കാർ മറികടക്കുന്നതിനിടെ തട്ടി തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷ് കുമാർ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് മരിച്ചത്. അച്ഛൻ: പരേതനായ ശേഖരൻ. അമ്മ: ശ്രീമതി. ഭാര്യ: സുശീല. മക്കൾ: സുബിൻ, സുബിത്ത്, സുവീന
മരുമക്കൾ: ബൈജു, നീതു. സഹോദരങ്ങൾ: സഹദേവൻ, ഷൈലജ, പ്രശാന്ത്, പരേതനായ നിർമ്മൽകുമാർ