കല്ലറ : കല്ലറ - തലയാഴം റോഡിലെ പെരുന്തുരുത്ത് തോട്ടിൽ മാലിന്യം തള്ളുന്നത് പതിവാകുന്നതായി പരാതി. കൃഷിയാവശ്യങ്ങൾക്കും മറ്റ് ദൈനംദിന ആവശ്യങ്ങൾക്കും നിരവധി പേർ ആശ്രയിക്കുന്ന തോടാണ് ഇന്ന് മാലിന്യക്കുപ്പയായി മാറിയിരിക്കുന്നത്. മാലിന്യം നിക്ഷേപിക്കുന്നത് മൂലം പക്ഷികൾ അവ റോഡുകളിലേക്ക് കൊത്തിയിടുന്നുമുണ്ട്. ഇത് മൂലം ഏറെ വലയുന്നത് കാൽനടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരുമാണ്. മാലിന്യത്തിന്റെ ദുർഗന്ധ മൂലം ഇതു വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് യാത്രക്കാർ പറയുന്നു. പമാലിന്യ പ്രശ്‌നം ഇത്ര കണ്ട് രൂക്ഷമായിട്ടും നടപടിയെടുക്കാൻ അധികൃതരും മടിക്കുകയാണ്.