angnavaadi

കല്ലറ : കുട്ടികൾക്ക് ഭീഷണിയായി അംഗനവാടിയ്ക്ക് സമീപം നിൽക്കുന്ന ഉണക്കമരം. കല്ലറ പഞ്ചായത്ത് ഒന്നാം വാർഡിലെ മുണ്ടാർ പാറേൽ കോളനിയിലെ 48-ാം നമ്പർ അംഗനവാടിയ്കാണ് ഉണക്ക മരം ഭീഷണിയായിരിക്കുന്നത്. ഏതു നിമിഷവും ഉണക്കമരം വീഴുമെന്ന് ഭീതിയുലാണ് അംഗനവാടി ജീവനക്കാർ ഇവിടെ പ്രവർത്തിക്കുന്നത്. ശക്തമായ മഴയും ഉണ്ടാകുമ്പോൾ അംഗനവാടിയിലെ അദ്ധ്യാപികയും ജീവനക്കാരിയും വിദ്യാർത്ഥികളെയും കൊണ്ട് സമീപത്തുള്ള വീടുകളിലേക്ക് മാറേണ്ട സ്ഥിതിയാണ്. ഒരു അദ്ധ്യാപകയും ഒരു ജീവനക്കാരിയും മൂന്ന് വിദ്യാർത്ഥിളുമാണ് ഉള്ളത്. കെട്ടിടത്തിന് ഭീഷണിയായി നിൽക്കുന്ന അധികൃതരെ അറിയിച്ചെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്താമായ മഴയിലും കാറ്റിലും മരത്തിന്റെ ശിഖരം ഒടിഞ്ഞ് വീഴുകയും ചെയ്തിരുന്നു. ഇതോടെ ഭയപ്പാടോടെയാണ് മാതാപിതാക്കൾ കുട്ടികളെ ഇവിടേക്ക് അയക്കുന്നതും. വലിയ അപകടം ഉണ്ടാവുന്നതിന് മുമ്പായി ഭീഷണിയായി നിൽക്കുന്ന മരം വെട്ടിമാറ്റണം എന്ന പ്രദേശവാസികളുടെ ആവശ്യവും ശക്തമാകുന്നുണ്ട്.