കോട്ടയം :പാലാ സഹൃദയസമിതിയുടെ ആഭിമുഖ്യത്തിൽ വെട്ടൂർ രാമൻ നായർ ജന്മശതാബ്ദി സമ്മേളനം ആഗസ്റ്റ് 10ന് പാലാ മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. ജന്മശതാബ്ദി സമ്മേളനം ഉച്ചകഴിഞ്ഞ് 2 ന് മീഡിയ അക്കാഡമി മുൻ ചെയർമാൻ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, ഗോപി കൊടുങ്ങല്ലൂർ, ഡി.ശ്രീദേവി പ്രൊ.ആർ.എസ് വർമ്മാജി ചാക്കോസി പെരിയത്ത്, പി.എസ് മധുസുദനൻ, ജോസ് മംഗലശേരി എന്നിവർ പ്രസംഗിക്കും. വെട്ടൂർ സ്മാരക യുവകഥാപുരസ്ക്കാരം ആർ.പ്രഗിൽനാഥിന് പ്രൊ.സി.ആർ.ഓമനക്കുട്ടൻ നൽകും. സഹൃദയസമിതി അദ്ധ്യക്ഷൻ രവി പാലാ അദ്ധ്യക്ഷത വഹിക്കും. മുതിർന്ന അംഗങ്ങളെയും മുൻഭാരവാഹികളെയും ജോർജ് കുളങ്ങര ആദരിക്കും. വൈകിട്ട് 4 ന് സുവർണജൂബിലി സമാപന സമ്മേളനം ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി പാലാ ലേഖകൻ സുനിൽ പാലാക്ക് 25000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന സഹൃദയവേദി സുവർണജൂബിലി മാദ്ധ്യമ പുരസ്കാരം ഡോ.സെബാസ്റ്റ്യൻ പോൾ സമ്മാനിക്കും. കഥാകൃത്ത് അയ്മനം ജോൺ, ആര്യാംബിക, യുവകവിതാ പുരസ്കാരം ആര്യാഗോപിക്ക് ആലങ്കോട് ലീലാകൃഷ്ണൻ സമ്മാനിക്കും. നഗരസഭ ചെയർപേഴ്സൺ ബിജിജോജോ, ജോ‌ർജ് കുളങ്ങര, , രവി പുലിയന്നൂർ, എലിക്കുളം ജയകുമാർ എന്നിവർ പ്രസംഗിക്കും.