മൂലവട്ടം: എസ്.എൻ.ഡി.പി യോഗം മൂലവട്ടം ശാഖയിലെ ഗുരുകൃപ കുടുംബയോഗവാർഷികം സകുടുംബം 2019 രാഹൂൽ നിവാസിൽ തുളസീധരന്റെ വസതിയിൽ 4ന് നടക്കും. 4ന് രാവിലെ 9.30ന് ഗുരുദേവ ഭാഗവതപാരായണം, 10.30ന് കലാകായിക മത്സരങ്ങൾ, ഉച്ചയ്ക്ക് 1ന് സ്നേഹസദ്യ, 3ന് പഠനക്ലാസ്, 5ന് നടക്കുന്ന സമാപനസമ്മേളനം ശാഖാ സെക്രട്ടറി എം.ടി ഉദയകുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.യു വേണു അദ്ധ്യക്ഷത വഹിക്കും. ശാഖാ വൈസ് പ്രസിഡന്റ് പി.വി സാബു, വി.എൻ തുളസീധരൻ, സാജൻ എം.എസ്, ഇ.കെ പത്മിനി, ശിവപ്രസാദ് പി.എ, ശാന്തി പ്രഭാകരൻ എന്നിവർ സംസാരിക്കും.