ചങ്ങനാശേരി: ദൈവ വചന (എസ്.വി.ഡി) സഭാംഗമായ ഫാ.ഫ്രാൻസീസ് തുരുത്തിമറ്റം (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ചങ്ങനാശേരി പാറേൽ പള്ളിയ്ക്ക് സമീപമുള്ള എസ്.വി.ഡി ചാപ്പൽ സെമിത്തേരിയിൽ . തൊടുപുഴ തുരുത്തിമറ്റത്തിൽ പരേതരായ മാത്യു- അന്നമ്മ ദമ്പതികളുടെ മകനാണ്. സിസ്റ്റർ റെജീന (വിജയവാഡ), സെബാസ്റ്റ്യൻ മാത്യു (ജനറൽ മാനേജർ, തൊടുപുഴ അർബൻ ബാങ്ക്), പരേതരായ സിസ്റ്റർ ലൗറ (വിജയവാഡ), ജെയിംസ് മാത്യു (മുളന്തുരുത്തി) എന്നിവർ സഹോദരങ്ങളാണ്.