ചങ്ങനാശേരി: മർച്ചന്റ്സ് അസോസിയേഷന്റെ വിദ്യാഭ്യാസ ആരോഗ്യ സാമൂഹിക ക്ഷേമ പരിപാടിയും പുരസ്‌ക്കാര വിതരണവും നടത്തുന്ന പരിപാടിയായ 'സ്‌നേഹദർപ്പണം 2019' നാലിന് രാവിലെ 10.30 ന് വ്യാപാരഭവൻ ഹാളിൽ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. സാബു തോമസ് ഉദ്ഘാടനം ചെയ്യും. വ്യാപാരികളുടേയും തൊഴിലാളികളുടേയും മക്കളിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ 60 -ഓളം വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും മെമെന്റോകളും സമ്മാനിക്കും. സ്‌നേഹപ്രഭാ പുരസ്‌ക്കാരം 11111 രൂപയും ക്യാഷ്‌പ്രൈസും ഫലകവും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും കൗൺസിലറും പരിശീലകനും എഴുത്തുകാരനും ക്വിസ് മാസ്റ്ററുമായ ഡോ. റൂബിൾ രാജിനും, സ്‌നേഹ ദീപ്തി പുരസ്‌ക്കാരം 11111 രൂപാ ക്യാഷ്‌പ്രൈസും ഫലകവും സാമാന്യബുദ്ധിയും ചിന്താശേഷിയും കൈമോശം വന്ന അഗതികളുടെ സംരക്ഷണത്തിനായി സ്ഥാപിതമായിരിക്കുന്ന സ്‌നേഹതീരം എന്ന സ്ഥാപനത്തിനും നല്കും. സമ്മേളനത്തിൽ പ്രസിഡൻറ് ബിജു ആൻറണി കയ്യാലപറമ്പിൽ അദ്ധ്യക്ഷത വഹിക്കും. സി.എഫ്. തോമസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.