ചങ്ങനാശേരി: സർഗക്ഷേത്ര ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ അഖിലകേരള പ്രൊഫഷണൽ നാടകമത്സരം സെപ്തംബർ 1 മുതൽ 7 വരെ എല്ലാ ദിവസവും വൈകിട്ട് 6.30ന് നടക്കും. സംസ്ഥാനത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രശസ്തമായ പ്രൊഫഷണൽ നാടക സമിതികളിൽ നിന്നും ഉന്നതനിലവാരം പുലർത്തുന്ന നാടകങ്ങൾ ക്ഷണിച്ചുകൊള്ളുന്നു. തിരഞ്ഞെടുക്കപ്പെടുന്ന മികച്ചനാടകത്തിന് 25000/- രൂപയും സെയ്ന്റ്ചാവറ എവർ റോളിംഗ് ട്രോഫിയും പ്രശസ്തിപത്രവും, മികച്ച രണ്ടാമത്തെ നാടകത്തിന് 15000/- രൂപയും പ്രശസ്തിപത്രവും, മികച്ച സംവിധായകന് 10000/- രൂപയും മികച്ച രചന, മികച്ച നടൻ, മികച്ച നടി ഇവയ്ക്ക് 7500/- രൂപ വീതവും മികച്ച ഗാനരചന, മികച്ച സംഗീതം, മികച്ച ഗാനാലാപനം, മികച്ച രണ്ടാമത്തെ നടൻ, മികച്ച രണ്ടാമത്തെ നടി, മികച്ച ഹാസ്യനടൻ ഇവയ്ക്ക് 5000/- രൂപ വീതവും സമ്മാനമായി നൽകും. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നാടകസമിതികൾ നാടക സ്ക്രിപ്റ്റിന്റെ ഡി.ടി.പി, സമിതിയുടെ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ മൂന്നു കോപ്പികൾ ഓഗസ്റ്റ് 5നു മുൻപായി സർഗക്ഷേത്ര ഓഫീസിൽ എത്തിക്കണം. വിവരങ്ങൾക്ക്, ഫോൺ: 9446835013.