കോട്ടയം: അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ജില്ലയിൽ പെട്രോൾ പമ്പുകളുടെ ചട്ട ലംഘനം. എന്നിട്ടും ആറു മാസത്തിനിടെ ഒരു പരിശോധനയും നടന്നിട്ടില്ല. ഇത് സംബന്ധിച്ചുള്ള സാധാരണക്കാരുടെ അജ്ഞത പമ്പുടമകൾ മുതലെടുക്കുകയാണ്. ഉപഭോക്താക്കളുടെ പരാതി ന്യായമെന്ന് തെളിഞ്ഞാൽ ആദ്യ തവണ 10,000 രൂപയും രണ്ടാം തവണ 20,000 രൂപയും മൂന്നാം തവണ 30,000 രൂപ അല്ലെങ്കിൽ പ്രതിമാസ ഡീലർ കമ്മീഷന്റെ 45 ശതമാനം വരെ പിഴ പമ്പുടമകളിൽ നിന്ന് ഈടാക്കാൻ നിയമമുണ്ട്.
ലഭിക്കുന്ന സേവനങ്ങൾ
വൃത്തിയുള്ള ശൗചാലയവും വാഷ് മുറിയും സൗജന്യമായി ഉപയോഗിക്കാം
വാഹനത്തിന്റെ ടയറിൽ എയർ കുറവുണ്ടെങ്കിൽ സൗജന്യമായി നിറയ്ക്കാം
പെട്രോൾ പമ്പിൽ കുടിവെള്ളം സൗജന്യമായി യാത്രക്കാർക്ക് നൽകണം
ഏതെങ്കിലും തരത്തിൽ പരിക്കേറ്റാൽ ഫസ്റ്റ് എയിഡ് കിറ്റ് നിർബന്ധം.
ഇന്ധനത്തിന്റെ ഗുണമേൻമ പരിശോധിക്കാൻ ഫിൽട്ടർ പേപ്പർ നൽകണം
ഇന്ധനത്തിൽ കുറവ് തോന്നിയാൽ അളക്കാൻ 5 ലിറ്ററിന്റെ ജഗ്ഗ് വേണം
അളവിൽ 25 മില്ലി കൂടുതൽ വ്യത്യാസം ഉണ്ടായാൽ പരാതിപ്പെടാം
ബില്ലിൽ ഇന്ധനത്തിന്റെ അളവും വിലയും ടാക്‌സും ഉണ്ടായിരിക്കണം
പരാതി ബുക്ക് സൂക്ഷിക്കണം. കാണുന്ന സ്ഥലത്ത് പ്രദർശിപ്പിക്കണം
ഫയർ എക്സ്റ്റിംഗിഷറുകൾ, മണൽ നിറച്ച ബക്കറ്റുകൾ എന്നിവ നിർബന്ധം
ഇന്ധന വില, പ്രവർത്തന സമയം എന്നിവ രേഖപ്പെടുത്തി പ്രദർശിപ്പിക്കണം
സേവനം തൃപ്തികരമല്ലെങ്കിൽ കമ്പനിയുടെ വെബ്‌സൈറ്റിൽ പരാതി നൽകാം